നാളെ ചെറിയ പെരുന്നാള്‍. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുലൈലി തങ്ങളും, കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും മാസപിറവി കണ്ടതായും, നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്നും അറിയിച്ചു. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാൽ നാളെ ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് മദനിയും അറിയിച്ചു.
നാളെ ചെറിയ പെരുന്നാള്‍
