പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും ആധുനിക വൈദ്യനുമായിരുന്ന ഡോ. ബിദാന്‍ ചന്ദ്ര റോയിയോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. ഭാരതരത്ന ലഭിച്ചിട്ടുള്ള ഏക ഡോക്ടറും, FRCS,MRCP എന്നീ രണ്ട് ബിരുദങ്ങളും ലഭിച്ച അപൂർവ്വം ഡോക്ടർമാരിൽ ഒരാളുമാണ് ഡോക്ടർ ബിസി റോയ്. ഇതേ ദിവസമാണ് അദ്ദേഹത്തിന്റെ ജനന ചരമദിനങ്ങള്‍ വരുന്നതും. 1991 മുതലാണ് ഈ ദിനം ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്. സൗഖ്യത്തിന്റെ കരങ്ങൾ കരുതുന്ന ഹൃദയങ്ങൾ എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് ഇക്കുറി ദിനാഘോഷം. പുതിയ തലമുറയ്ക്ക് വൈദ്യ ശാസ്ത്രം പഠിക്കാനും പ്രതിബദ്ധതയോടെയും അനുകമ്പയോടെയും അങ്ങേയറ്റം നൈപുണ്യത്തോടെയും ചികിൽസാ രംഗത്ത് മുന്നേറാനും ഈ ഡോക്ടേർസ് ഡേ പ്രചോദനമാവട്ടെ.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan