കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. 1889 നവംബർ 14-നാണ് അദ്ദേഹം ജനിച്ചത്. അംഗൻവാടികളിലും സ്കൂളുകളിലും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മയക്കുമരുന്നിനെതിരേ സംസ്ഥാന സർക്കാരിന്റെ രണ്ടാം ഘട്ട പ്രചാരണത്തിന് ശിശുദിനമായ ഇന്ന് തുടക്കമാകും. ജനുവരി 26 വരെ വിപുലമായ പരിപാടികളാണ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്
കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആഘോഷിക്കുന്നത്. 1964 ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്.