സമ്മര്‍ദം വര്‍ധിക്കുന്നത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ ഉല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമാകും. ശരീരഭാരം കുറയല്‍, ഉറക്കമിയ്മ, മാനസികാവസ്ഥ മാറ്റം, മുടി കൊഴിച്ചില്‍, ഓര്‍മക്കുറവ് തുടങ്ങിയവ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നതിന്റെ ലക്ഷണമാകാം. ശരീരത്തിലെ കോര്‍ട്ടിസോള്‍ ഉല്‍പ്പാദനം സാധാരണ നിലയിലാക്കാന്‍ സഹായിക്കുന്ന നാല് സിംപിള്‍ ടെക്‌നിക്കുകള്‍ ഉണ്ട്. മതിയായ ഉറക്കം കിട്ടാത്ത അവസ്ഥ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവു വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു. ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെയുള്ള ഉറക്കമാണ് ആരോഗ്യകരമായ ഉറക്കമായി കണക്കാക്കുന്നത്. നടത്തം, യോഗ, സൈക്ലിങ് തുടങ്ങിയ തീവ്രത കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് ഫീല്‍ ഗുഡ് ഹോര്‍മോണ്‍ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നു. ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായി ഭക്ഷണങ്ങള്‍ തുടങ്ങിയവ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത്തരം ഭക്ഷണം പരമാവധി ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതല്‍ ഉള്‍പ്പെടുത്തി ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാന്‍ ശ്രമിക്കുന്നത് ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവു കുറയ്ക്കുന്നതിന് സഹായിക്കുന്നു. യോഗ, മെഡിറ്റേഷന്‍, ശ്വസന വ്യായാമം തുടങ്ങിയ സ്‌ട്രെസ് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ കോര്‍ട്ടിസോള്‍ അളവു കുറയ്ക്കാന്‍ സഹായിക്കും. ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും നല്‍കുന്നതിന് സ്വയം പരിചരണ സമയം കണ്ടെത്തുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan