കോവിഡ് 19 ന്റെ പ്രഭാവം കുറഞ്ഞെങ്കിലും ഇന്നും പലരിലും അതിന്റെ പാര്‍ശ്വഫലങ്ങള്‍ കാണപ്പെടുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന പനിയും മറ്റു രോഗങ്ങളുമൊക്കെ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞതിന്റെ അടയാളങ്ങളാകാം. ഇതു കൂടാതെ ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. താപനിലയിലെ ഈ ഏറ്റക്കുറച്ചിലുകള്‍ കാരണവും വൈറല്‍ പനി, ജലദോഷം, അലര്‍ജി തുടങ്ങി നിരവധി രോഗങ്ങള്‍ ഉണ്ടാകാം. ഇവയില്‍ നിന്ന് രക്ഷനേടാന്‍ നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനായി പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ സി ആവശ്യമാണ്. ശക്തമായ പ്രതിരോധശേഷി ശരീരത്തെ പല വൈറല്‍ അണുബാധകളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന്, പൈനാപ്പിള്‍, നാരങ്ങ, ഓറഞ്ച്, പപ്പായ, കിവി തുടങ്ങിയ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. വെള്ളം ശരീരത്തില്‍ നിന്ന് വിഷ ഘടകങ്ങള്‍ നീക്കം ചെയ്യുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഭാരം നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. ആവശ്യമായ എല്ലാ ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നതിനാല്‍ വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കുന്നു. പച്ച ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങള്‍ ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ മാത്രമല്ല, ശരീരത്തെ ഉള്ളില്‍ നിന്ന് ശക്തമാക്കാനും സഹായിക്കും. ഈ സീസണില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. തൈര് ദിവസവും കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.പ്രോട്ടീന്‍, കാല്‍സ്യം, റൈബോഫ്ലേവിന്‍, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 12 തുടങ്ങിയ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട. ഇത് ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുന്നു. കൂണ്‍ വിറ്റാമിന്‍-ഡിയുടെ നിധിയായി കണക്കാക്കപ്പെടുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നു. അതിനാല്‍ നിങ്ങള്‍ക്ക് വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കും എതിരെ എളുപ്പത്തില്‍ പോരാടാനാകും. ഈ സീസണില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നത് അഭികാമ്യമാണ്.