തൃശ്ശൂരിന്റെ ഹൃദയസ്പന്ദനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച കെ.സി. ജോസിന്റെ ഈ കൃതി, ഒരു നാടിന്റെ ചരിത്രത്തെ അതിശയപ്പിക്കും വിധം രേഖപ്പെടുത്തിയിരിക്കുന്നു. തൃശ്ശൂര്‍ ജില്ലയ്ക്കുമാത്രം അവകാശപ്പെടാവുന്ന ചില ഭാഷാവിശേഷങ്ങളുണ്ട്. രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. സ്നേഹത്തിന്റെ നര്‍മ്മരസങ്ങളുണ്ട്. അവ ആവിഷ്കരിക്കുമ്പോള്‍ ഗൃഹാതുരത്വത്തിന്റെ നാട്ടുമണ്ണിലാണ് ചവിട്ടി നില്‍ക്കുന്നതെന്ന് അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍. തൃശ്ശൂരിനെയും തൃശ്ശൂരിന്റെ തനതു സവിശേഷതകളെയും ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും ഹൃദ്യമായ വായനാസുഖം പകരുന്ന രചന. ‘തൃശൂരെത്തി… ആളെറങ്ങണം’. കെ സി ജോസ്. ഗ്രീന്‍ ബുക്സ്. വില 280 രൂപ.