തൃശൂര്‍ പൂരത്തോടനുബന്ധിച്ചൊരുക്കിയ സംഗീത വീഡിയോ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. പാലയ്ക്കത്താഴ ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ഗാനം നടന്‍മാരായ സുരേഷ് ഗോപി, മധുപാല്‍, ജയരാജ് വാരിയര്‍, ജോബി കൊടകര, മണി താമര ഗായകന്‍ അനൂപ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗികമായി റിലീസ് ചെയ്തത്. ജിബി പാലയ്ക്കത്താഴെയാണ് പാട്ടിനു വരികള്‍ കുറിച്ചത്. കെ.ആര്‍.രാഹുല്‍ ഈണം പകര്‍ന്നു. അനൂപ് ശങ്കറും വിനു.വി.ജോര്‍ജും ചേര്‍ന്നാണു ഗാനം ആലപിച്ചത്. ജയരാജ് വാരിയര്‍, മനോജ് കുമാര്‍ കായംകുളം, വിനു.വി.ജോര്‍ജ് എന്നിവര്‍ ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നു. തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്ര പരിസരത്തു തന്നെയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. തൃശൂര്‍ പൂരത്തിന്റെ ആവേശം പകരും ഗാനം ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. വിജി ജോര്‍ജ് മാവേലിക്കര, ജോ ഡെവിസ്, ധനോ ജോസ്, അനന്തനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ആല്‍ബം നിര്‍മിച്ചത്. രജ്ഞിത്.സി.രാജന്‍ മിക്‌സിങ്ങും ജെയ് ഓണാട്ട് എഡിറ്റിങ്ങും നിര്‍മഹേഷ് കരുണാകരന്‍ ഡിസൈനിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.