10 കോടി രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വന്‍ വര്‍ധനവ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സമ്പന്നരായ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ 63 ശതമാനം വര്‍ധന രേഖപ്പെടുത്തി. വാര്‍ഷിക വരുമാനം 10 കോടി രൂപയിലധികമുളള ഏകദേശം 31,800 വ്യക്തികളാണ് ഇപ്പോള്‍ ഇന്ത്യയിലുളളത്. പ്രതിവര്‍ഷം 5 കോടിയിലധികം സമ്പാദിക്കുന്ന വ്യക്തികളുടെ എണ്ണം 58,200 ആയും ഉയര്‍ന്നിട്ടുണ്ട്. 49 ശതമാനം വര്‍ധനയാണ് ഇത്. പ്രതിവര്‍ഷം 50 ലക്ഷം രൂപയില്‍ കൂടുതല്‍ സമ്പാദിക്കുന്ന ആളുകളുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 10 ലക്ഷം ആളുകളാണ് ഈ വരുമാന നിലവാരത്തിലെത്തിയത്. സമ്പന്നരായ വ്യക്തികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ഉയര്‍ന്ന വരുമാനക്കാരുടെ സഞ്ചിത വരുമാനത്തിലും ഗണ്യമായ വളര്‍ച്ചയുണ്ടായി. പ്രതിവര്‍ഷം 10 കോടി രൂപയിലധികം സമ്പാദിക്കുന്നവരുടെ സഞ്ചിത വരുമാനം കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 38 ലക്ഷം കോടി രൂപയിലാണ് എത്തിയിരിക്കുന്നത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan