ഒരു പതിറ്റാണ്ടിന്റെ സാമൂഹ്യചരിത്രത്തെ ‘മെറ്റീരിയല്‍ മെമ്മറി’യിലൂടെ രേഖപ്പെടുത്തുകയാണ് ജയ് കിരണ്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇതൊരു വിരസമായ അക്കാദമിക് അഭ്യാസമേ അല്ല. നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ ജീവന്‍ തുടിക്കുന്ന ചഛായാചിത്രമാണ് ഈ പുസ്തകത്തിലുടനീളം നമുക്ക് കാണാന്‍ കഴിയുന്നത്. വിറകടുപ്പുള്ള അടുക്കളയും തീവണ്ടിടിക്കറ്റിനു കാത്തുനില്‍ക്കുന്ന വേളയിലെ കൊച്ചുവര്‍ത്തമാനങ്ങളും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്നതിനെക്കാളും ദുര്‍ഘടമായ രീതിയില്‍ പ്രണയ സന്ദേശങ്ങള്‍ കൈമാറുന്ന കാലവും ഒക്കെ വായനക്കാരെ രസിപ്പിക്കും. പ്രത്യേകിച്ചും അവര്‍ ആ കാലഘട്ടത്തില്‍ ജീവിച്ചിട്ടുണ്ടെങ്കില്‍. ‘തൊണ്ണൂറുകള്‍ അതൊരു അടിപൊളിക്കാലം’. കെ.പി ജയ്കിരണ്‍. ഡിസി ബുക്‌സ്. വില 237 രൂപ.