യുദ്ധഭൂമികളിലും വംശീയകലാപങ്ങള്‍ക്കിടയിലും പ്രകൃതിദുരന്ത മേഖലകളിലും മഹാമാരിയിലും സ്വജീവനു വിലകല്‍പ്പിക്കാതെ വൈദ്യസേവനം നടത്തിയ ഡോ. സന്തോഷ് രേഖപ്പെടുത്തുന്ന അനുഭവങ്ങളില്‍ നരജീവിതമായ വേദനയുടെ ദാരുണദൃശ്യങ്ങളാണ് നാം കാണുക; അമൂല്യമായ മനുഷ്യജീവനുവേണ്ടി ആ കൊലനിലങ്ങളില്‍ പൊരുതുന്ന ഭിഷഗ്വരന്മാരുടെ പവിത്രകര്‍മ്മങ്ങളും. വെറും അനുഭവങ്ങളല്ല, ചിത്തഭേദകങ്ങളായ അനുഭവസാക്ഷ്യങ്ങളാണ് ഈ താളുകളില്‍; ഓരോന്നിലും വേദനയും നിസ്സഹായതയും മരണവും നിറഞ്ഞുനില്‍ക്കുന്നു, പ്രത്യാശയും കാരുണ്യവും കൈമോശംവന്നിട്ടില്ലാത്ത മനുഷ്യരുടെ സമര്‍പ്പിത ജീവിതങ്ങളും. യുദ്ധങ്ങളും ദുരന്തങ്ങളും മഹാമാരികളും നാശം വിതച്ച നാടുകളില്‍ സാന്ത്വനത്തിന്റെ മരുന്നുമായി സഞ്ചരിച്ച ഒരു ആതുരസേവകന്റെ അനുഭവങ്ങള്‍. ‘തോക്കും സിറിഞ്ചും’. സന്തോഷ്‌കുമാര്‍ എം.എസ്. മാതൃഭൂമി. വില 190 രൂപ.