Untitled design 2024 10 31T160500.558

നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ആഗോള അവാര്‍ഡായ യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം തിരുവനന്തപുരം കോര്‍പ്പറേഷന്  ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു . തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സ്മാര്‍ട്ട് സിറ്റി സിഇഒ രാഹുൽ ശര്‍മയും ചേര്‍ന്ന് ഈജിപ്റ്റിലെ അലകസാണ്ട്രിയയിൽ വെച്ചാണ് പുരസ്കാരം ഏറ്റുവാങ്ങുക. ലോകത്തെ അഞ്ച് നഗരങ്ങളെയാണ് അവാര്‍ഡിനായി  തെരഞ്ഞെടുത്തത്. ഇന്ത്യയിൽ നിന്ന് വെറൊരു നഗരവും ഈ അവാര്‍ഡിന് അര്‍ഹമായിട്ടില്ല. ഈ പുരസ്കാരം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമെന്ന നേട്ടവും തിരുവനന്തപുരത്തിനാണെന്നും എംബി രാജേഷ് പറഞ്ഞു. ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതി നിലവില്‍ വന്നശേഷം ഇതുവരെ എട്ട് പ്രധാന അവാര്‍ഡുകള്‍ തിരുവനന്തപുരത്തെ തേടിയെത്തിയിട്ടുണ്ടെന്നും കേരളത്തിനുള്ള ദീപാവലി സമ്മാനമാണ് ഈ പുരസ്കാരമെന്നും എംബി രാജേഷ് പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *