ഉടല്‍ ഒരു കളിയും കളിസ്ഥലവുമാണ്. വെള്ളിത്തിരയിലെ കാമരൂപങ്ങള്‍. തിരയടങ്ങാത്ത തൃഷ്ണകളിലും കാമനകളിലും അത് അഭിരമിക്കുന്നു. കാണക്കാണെ ഉറപ്പില്ലായ്മയിലും അത്യന്തം അപകടങ്ങളിലും ചെന്നു പതിയ്ക്കും. അനുകമ്പയുടെയും ഹിംസയുടെയും അരുകുകളില്‍, അപ്രതീക്ഷിത സംഭവങ്ങളില്‍, സംഭ്രമങ്ങളില്‍ ഉടല്‍നിലകള്‍ മാറിമറിയും. സിനിമ ശരീരങ്ങളുടെ ദൃശ്യസമാഹാരമാണ്. ഭാഷയ്ക്കും ദൃശ്യത്തിനും ദൃശ്യപരിചരണത്തിനും പൂര്‍ണ്ണമായി വിശദീകരിക്കാനാവാത്ത അനുഭവസ്ഥലങ്ങള്‍ ഉടലുകളില്‍ ആണ്ടുകിടക്കുന്നുണ്ട്. അതില്‍ മലയാളിയുടെ സാംസ്‌കാരിക ചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. നാമത് എങ്ങനെ വായിക്കും? ‘തിരയടങ്ങാത്ത ഉടല്‍’. കെ. പി. ജയകുമാര്‍. ലോഗോസ് ബുക്‌സ്. വില 220 രൂപ.