കേരളം കണ്ട ഏറ്റവും മികച്ച കഥകളി നടന് കലാമണ്ഡലം രാമന്‍കുട്ടിനായരുടെ ആത്മകഥ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് മനോരമ ബുക്സ് പുറത്തിറക്കുന്നു. രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ച അദ്ദേഹത്തിന്റെ അരങ്ങിലെ അനുഭവങ്ങളും ഓര്‍മകളും ഏറ്റവും ഹൃദയസ്പര്‍ശിയാണെന്ന് അവതാരികയില്‍ എം.ടി. വാസുദേവന്‍ നായര്‍ എഴുതുന്നു. ഒരു കഥകളി കലാകാരനായിത്തീരുന്നതിനു പിന്നിലുള്ള ക്ലേശങ്ങളും കഠിനപരിശ്രമവും ഇതിലൂടെ വായിച്ചറിയാം. ‘തിരനോട്ടം’. കലാമണ്ഡലം രാമന്‍കുട്ടിനായര്‍. മനോരമ ബുക്സ്. വില 250 രൂപ.
തിരനോട്ടം
