അനുപമ പരമേശ്വരന്‍ നായികയായെത്തിയ തെലുങ്ക് റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ‘തില്ലു സ്‌ക്വയര്‍’ നൂറ് കോടി ക്ലബ്ബില്‍. മാര്‍ച്ച് 29ന് തിയറ്ററുകളിലെത്തിയ ചിത്രം പത്തു ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബിലെത്തിയത്. അതീവ ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. സിദ്ദു ജൊന്നാലഗഢയാണ് നായകന്‍. അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേത്. കോടികളാണ് നടി പ്രതിഫലമായി ചിത്രത്തിനു മേടിച്ചതും. 2022 ല്‍ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിജെ തില്ലുവിന്റെ തുടര്‍ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സായി പ്രകാശ് ഛായാഗ്രഹണം. എഡിറ്റിങ് നവീന്‍ നൂലി. സംഗീതം രാം ആന്‍ഡ് അച്ചു. 40 കോടിയാണ് സിനിമയുടെ മുടക്ക്. ഇതിനോടകം തന്നെ ചിത്രം ബ്ലോക്ബസ്റ്റര്‍ ആയി മാറിക്കഴിഞ്ഞു. ഈ സിനിമയുടെ വിജയത്തോടെ തെലുങ്കിലെ സൂപ്പര്‍ നായികയെന്ന പട്ടം അനുപമ ഒരിക്കല്‍ കൂടി ഉറപ്പിച്ചു. നടി നായികയായെത്തിയ തെലുങ്ക് സിനിമകളെല്ലാം ബോക്‌സ്ഓഫിസില്‍ വലിയ വിജയമായിരുന്നു. സിനിമയുടെ വിജയാഘോഷവും കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ ആണ് വിജയാഘോഷ പരിപാടിയില്‍ അതിഥിയായി എത്തിയത്. അതേസമയം സുരേഷ് ഗോപി നായകനായെത്തുന്ന ‘ജെഎസ്‌കെ’യാണ് അനുപമ പരമേശ്വരന്റെ അടുത്ത റിലീസ്.