രണ്ട് ദിവസത്തിനപ്പുറം ഒടിടിയില്‍ എത്താനൊരുങ്ങുന്ന മലയാള ചിത്രം ‘കാളരാത്രി’ യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ഒടിടി റിലീസിന് മുന്നോടിയായുള്ള ട്രെയ്‌ലര്‍ മനോരമ മാക്‌സ് ആണ് പുറത്തുവിട്ടിരിക്കുന്നത്. മനോരമ മാക്‌സിലൂടെ 28 നാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. ക്രൈം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആനന്ദ് കൃഷ്ണരാജ് ആണ്. ആര്‍ജെ മഡോണ എന്ന ചിത്രത്തിന് ശേഷം ആനന്ദ് കൃഷ്ണരാജ് സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒന്നാണ്. പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയന്‍ അബീഷ്, ആന്‍ഡ്രിയ അബീഷ് എന്നിവര്‍ക്കൊപ്പം തമ്പു വില്‍സണ്‍, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. കൗതുകകരമായ ഒരു തീമും അതിന് പിന്നിലൊരു ആവേശകരമായ ടീമും ഉള്ള കാളരാത്രി വേറിട്ടൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകര്‍ക്ക് നല്‍കും.