സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് ‘മുറ’ ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക്. സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കാറുള്ള അനിരുദ്ധ് രവിചന്ദറാണ് ഗാനം തന്റെ പേജിലൂടെ പുറത്തുവിട്ടത്. ഗാനം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ 15-ാമതായി തുടരുന്നുണ്ട്. ‘അടുത്തോട്ടടുക്കണ്ട’ എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്തില്‍ മാസ് ലുക്കിലാണ് സുരാജ് വെഞ്ഞാറമൂടും യുവതാരങ്ങളെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്രിസ്റ്റി ജോബിയുടെ സംഗീതത്തില്‍ മുറയുടെ ഗാന രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് റൈക്കോ ആണ്. കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. സുരാജ് വെഞ്ഞാറമ്മൂടും ഹൃദു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്‌നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 18ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.