നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ജവാന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം ആസ്വാദകരെ നേടുന്നു. ‘കണ്ണു കുഴഞ്ഞേ നിന്നു മറിഞ്ഞേ’ എന്നു തുടങ്ങുന്ന പാട്ടിന് സുഹൈല്‍ കോയയാണ് വരികള്‍ കുറിച്ചത്. സാം തോമസ്, അഖില ഗ്രേസ് ജേക്കബ്, എല്‍സ ബിനോയ് എന്നിവര്‍ ചേര്‍ന്നു പാട്ടിനു വേണ്ടി റാപ് വരികളെഴുതി. മത്തായി സുനില്‍, ലുക്മാന്‍, ജോണി ആന്റണി എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചത്. റിജോ ജോസഫ് ഈണമൊരുക്കി. പാട്ട് ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ലുക്മാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘കൊറോണ ജവാന്‍’. ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സുജയ് മോഹന്‍രാജ് ആണ്. ജോണി ആന്റണി, ശരത് സഭ, ഇര്‍ഷാദ് അലി, ബിറ്റോ, ശ്രുതി ജയന്‍, സീമ ജി. നായര്‍, ഉണ്ണി നായര്‍, സിനോജ് അങ്കമാലി, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജിലേഷ്, അനീഷ് ഗോപല്‍, സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.