‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മുഹഷിന്റെ സംവിധാനത്തില്‍ ഹര്‍ഷദ് തിരക്കഥ രചിച്ചിച്ച ‘വള’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ലുക്മാന്‍ അവറാന്‍, ധ്യാന്‍ ശ്രീനിവാസന്‍, രവീണ രവി, ശീതള്‍ ജോസഫ് എന്നിവരുള്‍പ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഹാസ്യം നിറഞ്ഞ കുടുംബ ബന്ധങ്ങളുടെ കഥയാണ് സിനിമ പറയുന്നതെന്നാണ് പോസ്റ്ററിലൂടെ ലഭിക്കുന്ന സൂചന. ഫെയര്‍ബെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞ, തികച്ചും വേറിട്ടൊരു കഥയാണ് ഈ ചിത്രമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ലുക്മാന്‍ അവറാനെയും ധ്യാന്‍ ശ്രീനിവാസനെയും കൂടാതെ വിജയരാഘവനും ശാന്തി കൃഷ്ണയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നു എന്നതും പ്രത്യേകതയാണ്. അബു സലീം, അര്‍ജുന്‍ രാധാകൃഷ്ണന്‍, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.