പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി പശുക്കിടാവിനെ കടിച്ചുകൊന്നു. വയനാട് പുൽപ്പള്ളിയിൽ താഴത്തേടത്ത് ശോശാമ്മയുടെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. പുലർച്ചെയാണ് സംഭവം നടന്നത്. വീട്ടുകാരുടെ ബഹളം കേട്ട് കടുവകൃഷിയിടത്തിലേക്ക് ഓടിപ്പോയി. പശുക്കിടാവിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് കടുവ പശു കിടാവിനെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയ്ക്കായുള്ള തിരച്ചിൽ തുടങ്ങി.