‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ആന്‍ ആഗസ്റ്റിന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഹരികുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇതേ പേരില്‍ താനെഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥയാക്കിയിരിക്കുന്നത്. സംഭാഷണവും എം മുകുന്ദന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക വിജയ്, ദേവി അജിത്ത്, നീന കുറുപ്പ്, മനോഹരി ജോയ്, ബേബി അലൈന ഫിദല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ‘കൂമന്റെ’ ഫസ്റ്റ് ലുക്ക് പുറത്ത്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേത് എന്നാണ് സൂചന. ആസിഫ് അലി നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് ആണ്. കെ കൃഷ്ണ കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. ദി നൈറ്റ് റൈഡര്‍ എന്നാണ് ചിത്രത്തിന്റെ ടാ?ഗ് ലൈന്‍. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. രഞ്ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ഹന്നാ രജി കോശി, ആദം അയൂബ്, ബൈജു, ജാഫര്‍ ഇടുക്കി, പൗളി വില്‍സണ്‍, കരാട്ടേ കാര്‍ത്തിക്, ജോര്‍ജ്ജ് മരിയന്‍, രമേശ് തിലക്, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, ദീപക് പറമ്പോള്‍, ജയിംസ് ഏലിയ, വിനോദ് ബോസ്, പ്രദീപ് പരസ്പരം, റിയാസ് നര്‍മ്മകല എന്നീ വന്‍താരനിരയും ‘കൂമന്‍’ സിനിമയിലുണ്ട്.
രാജ്യത്ത് പണപ്പെരുപ്പനിരക്ക് വീണ്ടും ഉയര്‍ന്നു. സെപ്റ്റംബറില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.41 ശതമാനമായി ഉയര്‍ന്നു. മുന്‍ മാസം ഇത് ഏഴു ശതമാനമായിരുന്നു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പനിരക്കാണിത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും ചെലവ് ഉയര്‍ന്നതാണ് പണപ്പെരുപ്പ നിരക്ക് ഉയരാന്‍ കാരണം. ഇതോടെ റിസര്‍വ് ബാങ്ക് വീണ്ടും മുഖ്യ പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. പണപ്പെരുപ്പനിരക്ക് ആറുശതമാനത്തില്‍ താഴെ നിര്‍ത്തുക എന്നതാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ പണ വായ്പ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ പണപ്പെരുപ്പ നിരക്ക് വീണ്ടും ഉയര്‍ന്നതോടെ ഇനിയും പലിശ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ചെലവ് വര്‍ധിപ്പിച്ചേക്കും.
രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭാവന വായ്പ 6 ലക്ഷം കോടി രൂപ കടന്നു. 28 ലക്ഷത്തിലധികം പേരാണ് എസ്ബിഐയില്‍ നിന്നും ഭവന വായ്പ എടുത്തിട്ടുള്ളത്. ഈ ഉത്സവ സീസണില്‍ ഭവന വായ്പകളില്‍ എസ്ബിഐ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. 2022 ഒക്ടോബര്‍ 4 മുതല്‍ 2023 ജനുവരി 31 വരെയുള്ള ഭവന വായ്പകളില്‍ 15 ബേസിസ് പോയിന്റ് മുതല്‍ 30 ബേസിസ് പോയിന്റ് വരെ ഇളവാണ് എസ്ബിഐ നല്‍കുക. സാധരണ എസ്ബിഐയുടെ ഭാവന വായ്പയുടെ പലിശ നിരക്ക് 8.55 ശതമാനം മുതല്‍ 9.05 ശതമാനം വരെയാണ്. എന്നാല്‍ ഉത്സവ സീസണില്‍ ഇത് 8.40 ശതമാനം വരെ ആയിരിക്കും. കൂടാതെ 2023 ജനുവരി 31 വരെ പ്രോസസ്സിംഗ് ഫീസില്‍ ഇളവുകളും എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.
മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറും ഈ വര്‍ഷത്തെ പ്രധാന പുതിയ കാര്‍ ലോഞ്ചുകളില്‍ ഒന്നാണ്. ഗ്രാാന്‍ഡ് വിറ്റാര മൈല്‍ഡ് ഹൈബ്രിഡിന്റെ വില അടിസ്ഥാന സിഗ്മ മാനുവല്‍ 2ഡബ്‌ളിയുഡി 10.45 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ആല്‍ഫ മാനുവല്‍ എഡബ്‌ളിയുഡി വേരിയന്റിന് 16.89 ലക്ഷം രൂപ വരെ ഉയരുന്നു. മോഡല്‍ ലൈനപ്പിന് സെറ്റ പ്ലസ്, ആല്‍ഫ പ്ലസ് എന്നിങ്ങനെ രണ്ട് ശക്തമായ ഹൈബ്രിഡ് വേരിയന്റുകളുണ്ട്. ഇവയുടെ എക്‌സ്-ഷോറൂം വില 17.99 ലക്ഷം രൂപയും 19.49 ലക്ഷം രൂപയുമാണ്. എസ്യുവി മോഡല്‍ ലൈനപ്പില്‍ 10.48 ലക്ഷം മുതല്‍ 17.19 ലക്ഷം രൂപ വരെ വിലയുള്ള എട്ട് മൈല്‍ഡ് ഹൈബ്രിഡ് വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. മോഡലിന് മൂന്ന് മാനുവല്‍ 2ഡബ്‌ളിയുഡി ശക്തമായ ഹൈബ്രിഡ് വേരിയന്റുകളും ഉണ്ട്. യഥാക്രമം 15.11 ലക്ഷം രൂപ, 17.49 ലക്ഷം രൂപ, 18.99 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില.
മുന്നില്‍ കിടക്കുന്ന റേഡിയേഷന്‍ ടേബിളിലൂടെ താന്‍ കണ്ടെത്തിയ മനസ്സിലാക്കാന്‍ ശ്രമിച്ച ഒട്ടേറെ കഥാപാത്രങ്ങളെ അതിമനോഹരമായി വൈകാരികമായി അതേ സമയം ധ്യാനാത്മകമായി അവതരിപ്പിക്കുന്ന ലേഖനങ്ങളുടെ ഒരു പരമ്പരയാണിത്. ‘യുദ്ധവും മൃത്യുഞ്ജയവും’. ശാന്തന്‍. ഡിസി ബുക്‌സ്. വില 142 രൂപ.
പ്രഭാതഭക്ഷണം ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ്. ശരീരത്തിന് ഊര്‍ജം നല്‍കുന്നതാണ് പ്രാതല്‍. പ്രമേഹമുള്ളവര്‍ക്ക് ഇഷ്ടമുള്ള അളവില്‍ എല്ലാ ഭക്ഷണങ്ങളും കഴിക്കാന്‍ കഴിഞ്ഞേക്കില്ല. അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം. പ്രമേഹരോഗികള്‍ പൂര്‍ണ്ണമായും സംസ്‌കരിക്കാത്ത ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. പ്രഭാതഭക്ഷണത്തില്‍ ധാന്യങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക. കാര്‍ബോഹൈഡ്രേറ്റിന്റെ ഉറവിടമായ ഓട്സില്‍ നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ കൂടുതല്‍ നേരം വയറുനിറഞ്ഞതായി തോന്നിപ്പിക്കും. രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമാണെന്ന് ഉറപ്പുവരുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഓട്‌സ് സഹായിക്കുന്നു. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രഭാതഭക്ഷണത്തില്‍ മുട്ടയും ഉള്‍പ്പെടുത്താം. മുട്ടയില്‍ കലോറി കുറവും പ്രോട്ടീനും കൂടുതലാണ്. പഞ്ചസാരയുടെ അളവും ആരോഗ്യവും നിലനിര്‍ത്താന്‍ മുട്ട സഹായിക്കുന്നു. ചിയ വിത്തുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചിയ വിത്തുകള്‍ക്ക് ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. പ്രോട്ടീന്‍ നിറഞ്ഞതാണ് തൈര്. തൈരിലെ ബാക്ടീരിയകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. തൈരിന് കുറഞ്ഞ ഗ്ലൈസെമിക് സൂചിക (ജിഐ) ഉണ്ട്. ഇത് പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമാണ്. നല്ല അളവില്‍ പ്രോട്ടീന്‍, കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ ഡി എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണമാണിത്. തൈരില്‍ കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന പ്രോട്ടീനും ഉണ്ട്.