ആരാധനാലയ സംരക്ഷണ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കുമെന്ന തീരുമാനവുമായി സുപ്രീംകോടതി. ഡിസംബർ പന്ത്രണ്ട് മുതൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യയ ഉൾപ്പെടെ നൽകിയ ഹർജികളിൽ കഴിഞ്ഞ വർഷം കേന്ദ്രസർക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നു. പിന്നീട് ഹർജികൾ കോടതി പരിഗണിച്ചില്ല.
നിയമം നിലനിൽക്കേ കീഴ്ക്കോടതികൾ ആരോധനാലയങ്ങളുടെ സർവ്വെയ്ക്കുള്ള ഹർജികൾ പരിഗണിക്കുന്നതിൽ വിമർശനം ഉയരുന്നതിനിടെയാണ് സുപ്രീംകോടതി വാദം നിശ്ചയിച്ചിരിക്കുന്നത്.