നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവന് കൈമാറി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ അവതരിപ്പിക്കുന്നത്. ഗവർണർക്ക് എതിരായി ഒന്നും തന്നെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് സൂചന. കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് കാണിക്കുന്ന അവഗണനയെ രൂക്ഷമായി വിമർശിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇനി രാജ്ഭവന്റെ നിലപാട് ഉറ്റു നോക്കുകയാണ് സംസ്ഥാനസർക്കാർ. നയ പ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഉത്തരവാദിത്വം കൃത്യമായി തന്നെ നിറവേറ്റുമെന്ന് ഗവർണർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നയ പ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഈ മാസം 25ന് ആരംഭിക്കും.
നയ പ്രഖ്യാപന പ്രസംഗത്തിനായി ഗവർണറെ രാജഭവനിൽ എത്തി സ്പീക്കർ നേരിട്ട് ക്ഷണിച്ചു. നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും. നിയമസഭാ സമ്മേളനം മാർച്ച് 27 ന് അവസാനിക്കും.ജനുവരി 29 മുതൽ 31 വരെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.