ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘ഹൗഡിനി – ദ കിങ് ഓഫ് മാജിക്കി’ന്റെ ചിത്രീകരണം കോഴിക്കോട്ട് തുടങ്ങി. ജി പ്രജേഷ് സെന്‍ ആണ് തിരക്കഥയും സംവിധാനവും. ബോളിവുഡ് സംവിധായകന്‍ ആനന്ദ് എല്‍ റായിയുടെ നിര്‍മാണ കമ്പനിയായ കളര്‍ യെല്ലോ പ്രൊഡക്ഷന്‍സും കര്‍മ മീഡിയ ആന്‍ഡ് എന്റര്‍ടെയിന്റ്‌മെന്റ്‌സും ചേര്‍ന്നാണ് നിര്‍മാണം. ഷൈലേഷ് ആര്‍ സിങ്ങും പ്രജേഷ് സെന്‍ മൂവിക്ലബും ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. മാജിക്കാണ് ചിത്രത്തിന്റെ ഇതിവൃഭത്തം. ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ മാജിക് ഉണ്ടാക്കുന്ന സ്വാധീനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും സംഘര്‍ഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയം. കോഴിക്കോടിന് പുറമെ രാജസ്ഥാനാണ് പ്രധാന ലൊക്കേഷന്‍. മലയാളം, തമിഴ് സിനിമാരംഗത്തെ പ്രമുഖര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. ക്യാപ്റ്റന്‍ , വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൗഡിനി -ദ കിങ് ഓഫ് മാജിക്. ബിജിപാല്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്.