ടൊവിനോ തോമസ് നായകനായെത്തിയ ബ്ലോക് ബസ്റ്റര്‍ ചിത്രം ‘അജയന്റെ രണ്ടാം മോഷണ’ത്തിലെ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ ജിതിന്‍ ലാല്‍. മണിയന് എന്തു സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു ഭാഗം സിനിമയില്‍ നിന്നും ഡിലീറ്റ് ചെയ്തിരുന്നു. ഒന്നാം വാര്‍ഷികത്തില്‍ ആ രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു. മണിയന്റെ കൂട്ടുകാരനായ കൊല്ലന്‍ നാണുവും മണിയനും ഒന്നിച്ചുള്ള സംഭാഷണമാണത്. അതേസമയം മണിയന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് ഒരു പ്രീക്വല്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും സംവിധായകന്‍ ജിതിന്‍ ലാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും യുജിഎം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് തിയറ്ററുകളില്‍ എത്തിയത്. രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുജിത്ത് നമ്പ്യാര്‍ ആണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, കബീര്‍ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു.