രജനികാന്തിന്റെ ‘ജയിലറി’ലെ രണ്ടാം ഗാനം പുറത്തുവിട്ടു. തമന്നയാണ് ‘ജയിലറി’ല്‍ നായികയായിഎത്തുന്നത്. ആരാധകരെ ആവേശത്തിരയിലെത്തിക്കുന്ന തരത്തിലുള്ള ‘ഹുക്കും’ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. ഈ ഗാനം രജനികാന്ത് ചിത്രത്തിന്റെ വലിയ ആകര്‍ഷണമാകും എന്നത് തീര്‍ച്ച. രജനികാന്തിന്റെ സ്‌റ്റൈലന്‍ മാനറിസങ്ങളാണ് ഗാന രംഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ആലാപനം. നെല്‍സണ്‍ ഒരുക്കുന്ന ‘ജയിലര്‍’ എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക. ‘മുത്തുവേല്‍ പാണ്ഡ്യന്‍’ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ തിരക്കഥയും നെല്‍സണ്‍ ദിലീപ്കുമാറിന്റേതാണ്. ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവരാജ് കുമാര്‍ എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുമ്പോള്‍ രമ്യാ കൃഷ്ണന്‍, കിഷോര്‍, ജാക്കി ഷ്രോഫ്, സുനില്‍, വസന്ത് രവി, മിര്‍ണ മേനോന്‍, ജി മാരിമുത്ത്, പ്രഭാകര്‍ ശരവണന്‍, മിഥുന്‍, നാഗേന്ദ്ര ബാബു, റിത്വുക്, അര്‍ഷാദ് തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും.