രഞ്ജിത്ത് സജീവ്, നേഹ നസ്‌നീന്‍ എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹ്യ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖല്‍ബ്’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുള്‍ വഹാബിന്റെ മധുര ശബ്ദത്തില്‍ എത്തിയ ഗാനം സുഖകരമായ ഒരു അനുഭൂതിയിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോവുന്നത്. പ്രകാശ് അലക്‌സ് സംഗീതം പകര്‍ന്ന ഗാനത്തിന് ചിത്രത്തിന്റെ തിരക്കഥ കൂടി ഒരുക്കിയ സുഹൈല്‍ കോയയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഫ്രാഗ്‌നന്റെ നാച്വര്‍ ഫിലിം ക്രിയേഷന്‍സിനോടൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ‘ഖല്‍ബ്’ല്‍ സിദ്ദിഖ്, ലെന, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവര്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേര്‍സായ കാര്‍ത്തിക്ക് ശങ്കര്‍, ഷെമീര്‍, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാര്‍, വിഷ്ണു അഴീക്കല്‍ (കടല്‍ മച്ചാന്‍) എന്നിവരോടൊപ്പം ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേല്‍, സരസ ബാലുശേരി, സുര്‍ജിത്ത്, ചാലി പാലാ, സച്ചിന്‍ ശ്യാം, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഖല്‍ബ് ജനുവരിയില്‍ തീയറ്ററുകളിലെത്തും. സാജിദ് യഹ്യയും സുഹൈല്‍ എം കോയയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്.