മുപ്പത്തിനാലു കോടി രൂപ കണ്ടെത്തിയതോടെ സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി പണം സമാഹരിച്ച കാര്യം സൗദി കുടുംബത്തെ അബ്ദുൽ റഹീം നിയമസഹായ സമിതി അറിയിച്ചു.
വിദേശകാര്യമന്ത്രാലയത്തിന്റെയും, സൗദി എംബസിയുടെയും സംയുക്ത ഇടപെടലിലൂടെയാണ് 34 കോടി രൂപ സൗദി സ്പോൺസറുടെ കുടുംബത്തിന് കൈമാറുക. ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ തിങ്കളാഴ്ചയാകും നടപടിക്രമങ്ങളിലേക്ക് കടക്കുക. അതിനു മുന്നോടിയായി. നീക്കങ്ങൾ ചർച്ച ചെയ്യാൻ നിയമസഹായ സമിതി ഇന്ന് ഫറോക്കിൽ യോഗം ചേരും.