4 2

കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവര്‍. ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവര്‍ കരള്‍ വീക്കത്തിലേക്കും കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും നയിക്കാം. ഭക്ഷണശീലങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവര്‍ രോഗസാധ്യത ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നറിയാം. പയര്‍ വര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. പയര്‍, പരിപ്പ്, കടല, സോയ പയര്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാര്‍ച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ചീരയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും. ചീര വേവിച്ച് കഴിക്കുന്നതിനേക്കാള്‍ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യപ്രദം. സാല്‍മണ്‍, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗസാധ്യതകളും കുറയ്ക്കാന്‍ സാധിക്കും. ഓട്‌സ് കഴിക്കുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗസാധ്യത കുറയ്ക്കും. പോഷക സമൃദ്ധവും ഫൈബര്‍ സമ്പുഷ്ടവുമാണ് ഓട്‌സ്. നിരവധി ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണ് ഓട്‌സ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവര്‍ രോഗമുള്ളവരില്‍ കാണപ്പെടുന്ന എന്‍സൈമുകളുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *