മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതല്‍: ദ കോര്‍’ ചിത്രത്തിന്റെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ടുകള്‍. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം മെയ് 13ന് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ റിലീസ് മാറ്റിവച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മൂവി ട്രാക്കേഴ്സായി ഫ്രൈഡേ മാറ്റ്നി എന്ന പേജ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സിക്കുന്ന ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് താരം ചിത്രത്തില്‍ വേഷമിടുന്നത്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം മാത്യൂസ് പുളിക്കന്‍ ആണ്. ‘റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.