ദുല്‍ഖര്‍ സല്മാന്- സണ്ണി ഡിയോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് ‘ഛുപ്’. ദുല്‍ഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. സീ ഫൈവിലൂടെ ചിത്രം നവംബര്‍ 25ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം ഒടിടിയിലും നേട്ടം കൊയ്ത വിവരമാണ് പുറത്തുവരുന്നത്. സ്ട്രീമിംഗ് ആരംഭിച്ച് 24 മണിക്കൂറില്‍ 30 മില്യണ്‍ ആള്‍ക്കാരാണ് ഛുപ് കണ്ടിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 23 ന് ആയിരുന്നു ‘ഛുപ്പി’ന്റെ തിയറ്റര്‍ റിലീസ്. ആര് ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റേത് തന്നെയാണ് രചനയും. ഗൌരി ഷിന്‍ഡെ, ആര് ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാരായി എത്തുന്നത്.