സർക്കാർ സർവീസിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിൽ കായിക താരങ്ങളുടെ ലിസ്റ്റ് പൊതുഭരണ വകുപ്പ് പ്രസിദ്ധികരിച്ചു. 549 പേരാണ് ലിസ്റ്റിൽ ഉള്ളത്. വിവിധ വകുപ്പുകളിലേക്കുള്ള 249 ഒഴിവുകൾക്കാണ് നിയമനം. കായികതാരങ്ങൾ പ്രതിഷേധിച്ചതിനു ശേഷമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
സ്പോട്സ് ക്വാട്ടയിൽ സർക്കാർ ജോലി നൽകുന്ന പദ്ധതി പ്രകാരം, ആക്റ്റിവ് സ്പോട്സിൽ നിന്ന് വിരമിക്കുന്നവരെ റഗുലർ തസ്തികയിൽ നിയമിക്കണമെന്നാണ് ഉത്തരവ്. റഗുലർ ഒഴിവില്ലെങ്കിൽ താൽക്കാലിക തസ്തിക സൃഷ്ടിച്ച് നിയമിക്കണo,സ്ഥിര നിയമനം ലഭിക്കുന്നവർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്കു നൽകണo.കായികതാരങ്ങൾ ജോലി ചെയ്യുന്ന ഭരണ വകുപ്പുകൾ തന്നെ ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.