ജി20 അധ്യക്ഷസ്ഥാനത്ത് ഇന്ത്യയുടെ പ്രമേയമായ ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്നത് ലക്ഷ്യത്തിന്റെയും ഐക്യത്തിന്റെയും ആവശ്യകതയെ സൂചിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിൽ ജി20 വിദേശകാര്യ മന്ത്രിമാരുടെ ഉദ്ഘാടന ചടങ്ങിനെ വീഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
യുകെ, റഷ്യ, ആസ്ട്രേലിയ, ചൈന എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ നാൽപ്പതോളം പ്രതിനിധികളും മുപ്പത് രാജ്യാന്തര സംഘടനാ പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുക്കും. രണ്ട് ദിവസത്തെ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ അധ്യക്ഷനാകും.