അട്ടപ്പാടിയിലെ ഗര്‍ഭിണിയെ തുണി മഞ്ചലില്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചു. കടുകമണ്ണ ഊരിലെ സുമതി മുരുകന്‍ എന്ന യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിയതിനു പിറകേ യുവതി പ്രസവിച്ചു. റോഡില്ലാത്തതിനാല്‍ ആംബുലന്‍സിന് എത്താന്‍ കഴിയാതിരുന്നതിനാലാണ് അര്‍ധരാത്രിയില്‍ ചുമന്ന് വാഹനത്തിനരികില്‍ എത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അർധരാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട സുമതി മുരുകൻ എന്ന യുവതിയെ ബന്ധുക്കൾ ചേർന്ന് മൂന്നരക്കിലോ മീറ്ററോളം ദൂരം ചുമക്കുകയായിരുന്നു. അട്ടപ്പാടി കടുകമണ്ണ ഊരിലാണീ സംഭവം .കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറംലോകത്തേക്കെത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ ദൂരം കാട്ടിലൂടെയും സഞ്ചരിക്കണം.
രാത്രിസമയങ്ങളിൽ ആനയിറങ്ങുന്ന സ്ഥലമാണിത്. രാത്രി പന്ത്രണ്ട് മണിയോടെ പ്രസവ വേദന ആരംഭിച്ച ഉടനെ ബന്ധുക്കൾ ആംബുലൻസിനായി ബന്ധപ്പെട്ടിരുന്നു. എന്നാൽ റോഡ് മോശമായതിനാലും ആനയിറങ്ങുന്ന സ്ഥലമായതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ ലഭിച്ചില്ല. പിന്നീട് രാത്രി 2.30 ന് കോട്ടത്തറയിൽ നിന്നും ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലൻസെത്തിയത്.. അതിനാൽ ആനവായ വരെയുളള ദൂരം യുവതിയെ ബന്ധുക്കൾ തുണിയിൽ കെട്ടി ചുമന്നു.