ബെംഗളുരുവിലെ സ്കൂള്‍ കെട്ടിടത്തില്‍ നിന്നുവീണ് കോട്ടയം മണിമല സ്വദേശി ജിറ്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആൻ ജിറ്റോ ചികിത്സയിൽ ഇരിക്കെ മരിച്ച സംഭവത്തില്‍ പ്രിൻസിപ്പൽ കോട്ടയം സ്വദേശി തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കി പോലീസ് പ്രാഥമിക അനേഷണം തുടങ്ങി. തിങ്കളാഴ്ച ഉച്ചയോടെയാണ് ജിയന്നയ്ക്കു ഗുരുതരമായി പരുക്കേല്‍ക്കുന്നത്. വൈകാതെ ബോധം നഷ്ടമായ ജിയന്നയെ വെന്റിലേറ്ററിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ മാസ്‌തിഷ്ക മരണം സംഭവിക്കുകയായിരുന്നു.