സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാര നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കി. ഒരു ദിവസം 40 ടെസ്റ്റ് നടത്തും. 30 ആയി കുറക്കാനായിരുന്നു ആദ്യ തീരുമാനം. ഡ്രൈവിങ് ടെസ്റ്റിനുപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ 6 മാസത്തെ സാവകാശം നല്‍കി. ഇതിന് ശേഷം പുതിയത് വാങ്ങാനാണ് നിര്‍ദേശം. വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan