മണിപ്പുർ വിഷയത്തിൽ മറുപടി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിര്‍ബന്ധിതനാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ഇന്ന് അവിശ്വാസപ്രമേയ നോട്ടിസ് നൽകും. രാവിലെ പ്രതിപക്ഷ നേതൃയോഗം രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരും.സസ്പെൻഡ് ചെയ്യപ്പെട്ട ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് പാർലമെന്റ് വളപ്പിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്.