സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം. ബ്രഹ്മ പുരത്തെ തീപിടുത്തത്തിൽ സിബിഐ അന്വഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. നിയമസഭയിൽ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. സഭ നിർത്തി വെച്ച് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും, മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമല്ലെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.
അയൽ ജില്ലകളിലേക്കു വരെ വിഷപ്പുക പടരുന്നുവെന്നും, വാതകം കലർന്ന പുകയാണിതെന്നും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്നും, ബ്രഹ്മപുരത്ത് തീയിട്ടത് കരാറുകാരാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു.