അടുത്ത കാറിന്റെ പേര് സിറോസ് എന്നായിരിക്കുമെന്ന് സ്ഥിരീകരിച്ച് കിയ. കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് എസ്യുവിയായ ഇവി 9-ല്‍ നിന്നുള്ള ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന മോഡലാണിത്. കിയ 2.0 യില്‍ നിന്നുള്ള ആദ്യ എസ്യുവി മോഡലായിരിക്കും പുതിയ സിറോസ്. കിയ സിറോസിന്റെ എഞ്ചിന് വിശദാംശങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും, ഇതിന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ 3-സിലിണ്ടര്‍ യൂണിറ്റ് 118 ബിഎച്പി കരുത്തും 172 എന്‍എം ടോര്‍ക്കും നല്‍കുന്നതിനാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. പുതിയ രൂപകല്‍പ്പനയ്ക്കൊപ്പം, കോംപാക്റ്റ് എസ്യുവിയുടെ ഇന്റീരിയര്‍ മികച്ച സാങ്കേതിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നു. സുരക്ഷയ്ക്കായി കിയ സിറോസ് എസ്യുവിയില് ആറ് എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, റിയര്‍ ഡിസ്ക് ബ്രേക്കുകള്‍, ഇബിഡി സഹിതമുള്ള എബിഎസ് എന്നിവ വാഗ്ദാനം ചെയ്യും.