പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ, വെര്‍ണയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 10.89 ലക്ഷം രൂപ മുതല്‍ 17.37 ലക്ഷം രൂപ വരെയാണ് പുത്തന്‍ വെര്‍ണയുടെ എക്സ്ഷോറൂം വില. ഇഎക്സ്, എസ്, എസ് എക്സ്, എസ്എക്സ് (ഒ) എന്നിങ്ങനെ നാലു വേരിയന്റുകളിലാണ് കാര്‍ ലഭ്യമാവുക. ഒരു മാസം മുന്‍പ് തന്നെ ഇതിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുത്തന്‍ വെര്‍ണ ഇപ്പോള്‍ ഏഴ് സിംഗിള്‍ ടോണ്‍ എക്സ്റ്റീരിയര്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഹൊറൈസണ്‍ എല്‍ഇഡി പൊസിഷനിംഗ് ലാമ്പുകള്‍, ഡിആര്‍എല്ലുകള്‍ എന്നിവയ്ക്കൊപ്പം മുന്‍വശത്ത് ബ്ലാക്ക് ക്രോം പാരാമെട്രിക് ഗ്രില്ലും സവിശേഷതയാണ്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് പുതിയ സെഡാനില്‍ ഒരുക്കിയിരിക്കുന്നത്. 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ലെതര്‍ പൊതിഞ്ഞ പ്രീമിയം 2 സ്പോക്ക് സ്റ്റിയറിംഗ് വീലും ഗിയര്‍ നോബും, 10.25 ഇഞ്ച് എച്ച്ഡി ഓഡിയോ വീഡിയോ നാവിഗേഷന്‍ സിസ്റ്റം, കളര്‍ ടിഎഫ്ടി എംഐഡിയുള്ള 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, ഡ്രൈവ് മോഡ് സെലക്ട് എന്നിവയാണ് പുതിയ സെഡാനിലെ ശ്രദ്ധേയമായ മറ്റു ചില സവിശേഷതകള്‍. വോയ്സ് എനേബിള്‍ഡ് സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, സ്മാര്‍ട്ട്ഫോണ്‍ വയര്‍ലെസ് ചാര്‍ജര്‍, പുഷ് ബട്ടണോടുകൂടിയ സ്മാര്‍ട്ട് കീ, സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്ട്രോള് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.