പ്രൊഡക്ഷനു തയ്യാറായ പുതിയ സിയാറ ഓട്ടോ എക്സ്പോ 2025ല്‍ ടാറ്റ പ്രദര്‍ശിപ്പിച്ചു. അകത്തും പുറത്തും മാറ്റങ്ങളോടെയാണ് സിയാറയുടെ വരവ്. പുതിയ സിയേറയുടെ രൂപകല്‍പനയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുതിയ സിയാറയില്‍ 19 ഇഞ്ചിന്റെ അലോയ് വീലുകളാണ് വരുന്നത്. ടയറുകളാവട്ടെ 195/65 ആര്‍19 വലിപ്പമുള്ളവയാണ്. മൂന്ന് സ്‌ക്രീനുകളാണ് പുതിയ സിയാറയില്‍. ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാബിന് നടുവിലും യാത്രികരുടെ ഭാഗത്തുമുള്ള ഇന്‍ഫോടെയിന്‍മെന്റ് ടച്ച് സ്‌ക്രീനുകളും. നാല് അല്ലെങ്കില്‍ അഞ്ച് സീറ്റ് ഓപ്ഷനുകള്‍ എന്നിവയും ഇന്റീരിയര്‍ ഫീച്ചറുകളായെത്തുന്നു. നാച്ചുറലി അസ്പയേഡ് ഡീസല്‍ എന്‍ജിനുമായെത്തിയ സിയാറക്ക് പിന്നീട് ടര്‍ബോ ചാര്‍ജ്ഡ് 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ടാറ്റ നല്‍കി. 91എച്ച്പി കരുത്തും പരമാവധി 186എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിനാണിത്. പുതിയ സിയേറ വൈദ്യുതി, പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളിലെത്തുന്നുണ്ട്. ഐസിഇ മോഡലുകളില്‍ 1.5 ലീറ്റര്‍ ഡയറക്ട് ഇന്‍ജെക്ഷന്‍ ടര്‍ബോ പെട്രോള്‍, 2.0ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളാണുള്ളത്. 170 എച്ച്പി, 280 എന്‍എം ടോര്‍ക്ക് പുറത്തെടുക്കും. പെട്രോള്‍ എന്‍ജിന്‍ 170 എച്ച്പി, 350 എന്‍എം ടോര്‍ക്കാണ് ഡീസല്‍ എന്‍ജിന്‍ പുറത്തെടുക്കുക. ഓട്ടമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകളുമുണ്ടാവും. 4 വീല്‍ ഡ്രൈവ് മോഡലിന്റെ കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.