കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്ന്‍വില്ല’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘മറവികളെ…’ എന്ന് തുടങ്ങുന്ന ലിറിക്ക് വീഡിയോയാണ് പുറത്തിറങ്ങിയത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കി മധുവന്തി നാരായണന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘സ്തുതി’ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമത്തെ ഗാനത്തം പുറത്തിറങ്ങിയിരിക്കുന്നത്. ഒക്ടോബര്‍ 17നാണ് സിനിമയുടെ റിലീസ്. സോണി മ്യൂസികാണ് സിനിമയുടെ മ്യൂസിക് പാര്‍ട്‌നര്‍. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.