കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന ഒന്നാണ് റോബിന് ബസ്. ബസിന്റെ യാത്ര വിവാദമായി തുടരുകയാണ്. ഇപ്പോഴിതാ റോബിന് ബസിന്റെ കഥ സിനിമയാക്കാന്‍ ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. സംവിധായകന് പ്രശാന്ത് മോളിക്കലാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമാ കഥ പറയുവാനായി തന്നെ റാന്നിയില്‍ നിന്നും എറണാകുളത്ത് എത്തിച്ചത് റോബിന് ബസ് ആണെന്നും റോബിന് ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിയുകയും ചെയ്യുകയുമായിരുന്നു എന്ന് പോസ്റ്റില്‍ പറയുന്നു. ‘റോബിന്: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മലയാളത്തിലേയും തമിഴിലേയും പ്രശസ്ത താരങ്ങള്‍ അഭിനയിക്കുന്ന ചിത്രം ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. പത്തനംതിട്ട, പാലക്കാട്, കോയമ്പത്തൂര്‍, എറണാകുളം എന്നിവിടങ്ങളിലായിരിക്കും ലൊക്കേഷനുകള്‍.