2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും ഹോം വർക്കിലാണ്.
വലിയ ഭൂരിപക്ഷത്തോടെ തിരിച്ചുവരുമെന്ന് ബിജെപി അവകാശപ്പെടുമ്പോള്‍ ഭാരത് ജോഡോ യാത്രയിലൂടെ, നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മറ്റ് പല പ്രതിപക്ഷ പാര്‍ട്ടികളും മൂന്നാം മുന്നണി രൂപീകരിക്കുന്നതിനെക്കുറിച്ചുളള ചര്‍ച്ചകളിലും ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിനിടെ, സി-വോട്ടറുമായി സഹകരിച്ച് ഇന്ത്യാ ടുഡേ ‘മൂഡ് ഓഫ് ദി നേഷന്‍’ എന്ന സര്‍വേ നടത്തി.
ഈ സര്‍വേയില്‍ ജനങ്ങളോട് നിരവധി ചോദ്യങ്ങള്‍ ജനങ്ങളോട് ചോദിച്ചു. രാജ്യത്ത് ഇന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ആര് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ചോദ്യമാണ് ഇതില്‍ പ്രധാനമായി ഉയര്‍ന്നത്.ഈ ചോദ്യത്തിന് വീണ്ടും എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് ജനങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതായത് ഇന്ന് തിരഞ്ഞെടുപ്പ് നടന്നാല്‍ വീണ്ടും ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും. കോണ്‍ഗ്രസിന്റെ പ്രകടനം അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ തക്ക നേട്ടം കോണ്‍ഗ്രസിന് നേടാനായിട്ടില്ല എന്നാണ് സർവ്വേ ഫലം കാണിക്കുന്നത്. തെരഞ്ഞെടുപ്പിൽ എന്‍ഡിഎയ്ക്ക് – 298 ഉം
യുപിഎ യ്ക്ക്- 153 ഉം
മറ്റുള്ളവര്‍ക്ക് – 92 ഉം സീറ്റ് ലഭിക്കുമെന്ന് സർവേ ഫലം. അതിൽ തന്നെ പ്രധാനമന്ത്രിയാകാൻ ആളുകൾ ഇഷ്ടപെടുന്നത് നരേന്ദ്ര മോദിയെത്തന്നെയാണ്. ബിബിസി ഡോക്യുമെന്ററിയും അതിന്റെ പേരിലുള്ള സംഭവവികാസങ്ങളും നടക്കുന്നതിന് മുൻപ് നടത്തിയ സർവേ ഫലമായാണ് ഇതിൽ പറയുന്നത്.