അനാഥ പെൺകുട്ടികൾക്ക് വീട് നിഷേധിച്ച നടപടിയിൽ – ഒൻപത് പേരുള്ള റേഷൻ കാർഡാണ് ഇവർക്കുള്ളതെന്നും , ഇവർ വിവാഹം കഴിച്ചിച്ചിട്ടില്ലെന്നും തദ്ദേശ മന്ത്രി പറഞ്ഞു.
ലൈഫ് എന്നാല്‍ കാത്തിരിപ്പ് എന്നാക്കി സര്‍ക്കാര്‍ ആ വാക്കിന്റെ അർത്ഥം മാറ്റിയെന്നും ,പദ്ധതിയില്‍ പുരോഗതി ഇല്ലെന്ന് പ്രതിപക്ഷവും ആരോപിച്ചു. പാവപ്പെട്ടവര്‍ക്കും ഭവനരഹിതർക്കും വീടുവച്ച് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം. ഫീൽഡ് പഠനം നടത്തിയാണ് അർഹരായ ആളുകളെ കണ്ടെത്തുന്നത്.1,02542 പേരെ ആണ് അർഹരായി കണ്ടെത്തിയത്. പ്രതിപക്ഷം യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല.2020 ൽ പുതിയ ലിസ്റ്റ് ക്ഷണിച്ചു.3,23,000 പേർക്ക് വീട് വെച്ച് കൊടുത്തു.54,529 വീടുകൾ ഇപ്പൊൾ നിർമാണം നടക്കുന്നു.50,000 വീടുകൾക്ക് കൂടി കൊടുക്കാൻ പണം ലൈഫ് മിഷൻ്റെ കൈവശം ഉണ്ടെന്നും മന്ത്രി പറഞ്ഞു.