മല്ലു ഹിന്ദു വാട്ട്സ് ആപ്പ് ഗ്രൂപ്പ് വിവാദവുമായി ബന്ധപ്പെട്ട് കടുത്ത നടപടി സ്വീകരിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഗോപാലകൃഷ്ണനെതിരായ നടപടിയെന്നും മന്ത്രി പറഞ്ഞു. സസ്പെൻഷൻ നടപടി അവസാനത്തേതല്ലെന്നും മറ്റ് വശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സിവിൽ സർവീസ് ചട്ടപ്രകാരമാണ് നടപടിയെടുത്തതെന്നും പ്രഥമദ്യഷ്ടാ ബോധ്യപ്പെട്ട കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan