ആഭ്യന്തരമന്ത്രി അമിത് ഷാ അംബേദ്ക്കറെ അപമാനിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ സമ്മേളനം ഇന്ന് അവസാനിപ്പിക്കാനായില്ല. ലോക്സഭ നാളെ വരേയ്ക്ക് പിരിഞ്ഞു. അദ്ധ്യക്ഷ ഡയസിൽ കയറി കോൺഗ്രസ് പ്രതിഷേധിച്ചു. രാജ്യസഭയും ഇന്ന് ബഹള മയമായി. അതോടൊപ്പം രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് നാഗാലൻഡിൽ നിന്നുള്ള വനിതാ എംപി ഫാംഗ് നോൻ കൊന്യാക് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഒരു എംപിയും ഇങ്ങനെ പെരുമാറരുതെന്നും ഫാംഗ് നോൻ കൊന്യാക് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കൈയേറ്റം ചെയ്തുവെന്നും മന്ത്രി കിരൺ റിജിജുവും ആരോപിച്ചു. എന്നാൽ രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു .
ലോക്സഭ സമ്മേളനം ഇന്ന് അവസാനിപ്പിക്കാനായില്ല
