ടൈറ്റാനിയം ഡിസൈനുമായി ഐഫോണ്‍ 15 സീരീസ് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും അവതരിപ്പിച്ചു. പുതിയ ആക്ഷന്‍ ബട്ടണ്‍, ശക്തമായ ക്യാമറ അപ്ഗ്രേഡുകള്‍, അടുത്ത ലെവല്‍ പ്രകടനത്തിനും മൊബൈല്‍ ഗെയിമിങിനുമായി എ17ബയോണിക് ചിപ്സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേ വലുപ്പങ്ങളില്‍ ലഭ്യമാകും. കൂടാതെ ആദ്യത്തെ 3-നാനോമീറ്റര്‍ ചിപ്പായ എ17 പ്രോയാണ് ഇരുമോഡലുകളിലുമെത്തുന്നത്. ഐഫോണ്‍ 15 പ്രോ മാക്‌സില്‍ മാത്രമായി ഒരു പുതിയ 5എക്‌സ് ടെലിഫോട്ടോ ക്യാമറയാണ് മികച്ച ക്യാമറാ അനുഭവത്തിനായി എത്തുന്നത്. യുഎസ്ബി ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ട്. മെച്ചപ്പെട്ട സൂം പ്രകടനത്തിനായി ഒരു പെരിസ്‌കോപ്പ് ക്യാമറ സജ്ജീകരണവും ലഭ്യമാകും. ഐഫോണ്‍ 15ന്റെ 128 ജി.ബി മോഡലിന് 79,900 രൂപയിലും 256 ജി.ബിക്ക് 89,900 രൂപയിലും 512 ജി.ബിക്ക് 1,09,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്ലസ് 128 ജി.ബി മോഡലിന് 89,900 രൂപയിലും 256 ജി.ബിക്ക് 99,900 രൂപയിലും 512 ജി.ബിക്ക് 1,19,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്രോ 128 ജിബി മോഡലിന് 1,34,900 രൂപയിലാണ് വില ആരംഭിക്കുന്നത്. 256 ജി.ബിക്ക് 1,44,900 രൂപയിലും 512 ജി.ബിക്ക് 1,64,900 രൂപയിലും 1 ടി.ബിക്ക് 1,84,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഐഫോണ്‍ 15 പ്രോ മാക്‌സ് 256 ജിബി മോഡലിന് 1,59,900 രൂപയിലും വില ആരംഭിക്കുന്നു. ഇതിന്റെ 512 ജി.ബിക്ക് 1,79,900 രൂപയിലും 1 ടി.ബിക്ക് 1,99,900 രൂപയിലുമാണ് വില ആരംഭിക്കുന്നത്. പ്രീ-ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ 15-ന് ആരംഭിക്കും, ഫോണുകള്‍ സെപ്റ്റംബര്‍ 22-ന് വില്‍പ്പനയ്ക്കെത്തും.