നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.സഭാനടപടികൾ അൽപ്പനേരത്തേക്ക് നിർത്തിവെച്ചു. പതിനൊന്ന് മണിക്ക് കാര്യോപദേശക സമിതി യോഗം ചേരും. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമസഭയിലെ കക്ഷി നേതാക്കളൊക്കെ തന്നെയും യോഗത്തിൽ പങ്കെടുക്കും.
അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം, പ്രതിപക്ഷ എംഎൽഎമാരെ മർദ്ദിച്ച ഭരണപക്ഷ എം എൽ മാർക്കും വാച്ച് വാർഡിനുമെതിരെ നടപടി വേണം, പ്രതിപക്ഷ എം എൽ എ മാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം, കെ കെ രമ എം എൽ എയ്ക്കെതിരെയുള്ള സൈബർ ആകമണത്തിൽ നടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ പ്രതിപക്ഷ നേതാവ് ഉന്നയിക്കുമെന്നും ഈ യോഗത്തിന്റെ പുരോഗതിയനുസരിച്ചാവും പിന്നീടുള്ള കാര്യങ്ങളുമെന്നാണ് വിലയിരുത്തൽ. എന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്നും, പ്രത്യേക ചർച്ചയാണ് വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.