സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമെന്ന് കേരള ഹൈക്കോടതി. അന്വേഷണ സംഘത്തിന്
സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന റഫർ റിപ്പോർട്ടംഗീകരിച്ച സ്ഥിതിക്ക് സിബിഐ അന്വേഷണത്തിൽ കാര്യമില്ല. മറിച്ച് അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസ ഹർജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിവാദ മല്ലപ്പള്ളി പ്രസംഗവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു ഹര്‍ജി ഹൈക്കോടതിയിൽ വന്നിരുന്നു. അന്ന് കേസ് കോടതി തള്ളിയിരുന്നു. എന്നാൽ അന്വേഷണ സംഘം കോടതിയിൽ നൽകിയ റിപ്പോര്‍ട്ട് സജി ചെറിയാനെ സംരക്ഷിക്കുന്നതാണെന്നും കേസിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് ഇതിൽ ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ കേസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണയിലാണെന്നും ഹര്‍ജിക്കാരന് അവിടെ ഈ ആവശ്യം ഉന്നയിക്കാമെന്നും കോടതി പറഞ്ഞു.
ഹർജി തള്ളിയത് കൊണ്ട് റഫർ റിപ്പോർട്ട് കോടതി അംഗീകരിച്ചതായി കരുതാനാവില്ലെന്ന് ബൈജു നോയൽ പ്രതികരിച്ചു. കേസന്വേഷണം അവസാനിപ്പിക്കണമെന്ന പൊലീസ് റിപ്പോർട്ട് കോടതി അംഗീകരിച്ചാൽ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. സജി ചെറിയാൻ ഭരണഘടനയെ ആ അധിക്ഷേപിച്ചതിന് തെളിവില്ലെന്നും വിമർശനമാണ് നടത്തിയിട്ടുള്ളതെന്നും ആയിരുന്നു പോലീസിന്റെ റഫർ റിപ്പോർട്ട്.