jyothi sabarimala 780x470 1

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ ഹൈക്കോടതിയിൽ വിശദീകരിച്ച് സർക്കാരും ദേവസ്വം ബോർഡും. ദിവസേന ദർശനത്തിന് അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം 90,000 ആയി കുറച്ചു. ഒരു ലക്ഷത്തിലേറെ പേർ ദർശനത്തിന് എത്തിയാൽ തിരക്ക് നിയന്ത്രിക്കാൻ സാധിക്കില്ലെന്ന നിർദേശം പരിഗണിച്ചാണ് പ്രതിദിന ദർശനംനടത്തുന്നതിന് നിയന്ത്രണം എർപ്പെടുത്തിയത്. ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാൻ തീരുമാനിച്ചു. പുലർച്ചെ 3മണിക്ക് നട തുറന്ന് ഉച്ചയ്ക്ക് 1.30ന് അടയ്ക്കും.ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ രാത്രി 11.30വരെയാണ് ദര്‍ശന സമയം

സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേ ആക്കിയെന്ന് സർക്കാർ അറിയിച്ചു. നിലയ്ക്കലിലെ പാർക്കിംഗിന് ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാൻ കരാറുകാരന് നോട്ടീസ് നൽകിയെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശബരിമലയിൽ കനത്ത തിരക്ക് അനുഭവപ്പെട്ടു. പതിനെട്ടാം പടി വഴി ആളുകളെ വേഗതയിൽ കയറ്റിവിടാൻ സാധിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. പതിനെട്ടാം പടിയിൽ പുതുതായി 100 ഐആർബി ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പൊലീസുകാരെ അധികമായി നിയോഗിച്ചുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *